Malayalam Free Jathakam 2018

 

                 കൊല്ല വര്‍ഷം 1194  രാശി ഫലം {ചുരുക്കം}

ഈ മലയാള വര്‍ഷം പൊതുവെ പൂയം ആയില്യം മകം പൂരം ചിത്തിര ചോതി വിശാഖം അനിഴം കേട്ട തിരുവോണം അവിട്ടം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് ഗുണഫലം പ്രതീക്ഷിക്കാം .ഗൃഹം /ആധുനിക വാഹനലാഭം, തൊഴില്‍ ഉന്നതി ,വിദേശ തൊഴിലാഭം എന്നിവയാണ് പ്രധാന ഫലങ്ങള്‍. പൂയം ആയില്യം മകം പൂരം തിരുവോണം അവിട്ടം നാളുകാര്‍ക്ക് —-വര്‍ഷം ആദ്യവും അവസാനവും മൂന്ന് മാസക്കാലം ചില ആരോഗ്യ പ്രശ്നങ്ങള്‍ വരാം. രാഷ്ട്രീയ/സാമൂഹിക രംഗത്തുള്ളവര്‍ക്ക്പുതിയ സ്ഥാനലബ്ധി ഉണ്ടാകും .വിവാഹ ശ്രമവും സന്താന ഭാഗ്യം ആഗ്രഹിക്കുന്നവര്‍ക്കും വിജയം വരും . കെട്ടിട നിര്‍മ്മാണ/മാര്‍ക്കെറ്റിംഗ്/സിനിമ/സീരിയല്‍ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും .ഇതില്‍ അനിഴം കേട്ട ഒഴികെ ഉള്ളവര്‍ക്ക് മുന്‍പ് ചിലരുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറി വീണ്ടും ഐക്യം വരും . ഭൂമി ഇടപാടുകള്‍  കൂടുതല്‍ ഗുണം ചെയ്യുന്നത് പൂയം ആയില്യം ചോതി വിശാഖം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് ആകുന്നു .