Malayalam Free Jathakam 2018

 

                 കൊല്ല വര്‍ഷം 1194  രാശി ഫലം {ചുരുക്കം}

ഈ മലയാള വര്‍ഷം പൊതുവെ പൂയം ആയില്യം മകം പൂരം ചിത്തിര ചോതി വിശാഖം അനിഴം കേട്ട തിരുവോണം അവിട്ടം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് ഗുണഫലം പ്രതീക്ഷിക്കാം .ഗൃഹം /ആധുനിക വാഹനലാഭം, തൊഴില്‍ ഉന്നതി ,വിദേശ തൊഴിലാഭം എന്നിവയാണ് പ്രധാന ഫലങ്ങള്‍. പൂയം ആയില്യം മകം പൂരം തിരുവോണം അവിട്ടം നാളുകാര്‍ക്ക് —-വര്‍ഷം ആദ്യവും അവസാനവും മൂന്ന് മാസക്കാലം ചില ആരോഗ്യ പ്രശ്നങ്ങള്‍ വരാം. രാഷ്ട്രീയ/സാമൂഹിക രംഗത്തുള്ളവര്‍ക്ക്പുതിയ സ്ഥാനലബ്ധി ഉണ്ടാകും .വിവാഹ ശ്രമവും സന്താന ഭാഗ്യം ആഗ്രഹിക്കുന്നവര്‍ക്കും വിജയം വരും . കെട്ടിട നിര്‍മ്മാണ/മാര്‍ക്കെറ്റിംഗ്/സിനിമ/സീരിയല്‍ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും .ഇതില്‍ അനിഴം കേട്ട ഒഴികെ ഉള്ളവര്‍ക്ക് മുന്‍പ് ചിലരുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറി വീണ്ടും ഐക്യം വരും . ഭൂമി ഇടപാടുകള്‍  കൂടുതല്‍ ഗുണം ചെയ്യുന്നത് പൂയം ആയില്യം ചോതി വിശാഖം ചതയം പൂരുരുട്ടാതി നാളുകാര്‍ക്ക് ആകുന്നു .

 

 

 

 

 

 

Nemom Astrologer Ramesh S Nair

ASTROLOGY SERVICES AT NEMOM STUDIOROAD GIVES YOU PREDICTIONS ON CAREER,MARRIAGE,HIGHER EDUCATION, DIFFICULT SANI PERIOD,GEM SELECTION ETC ശ്രീ രമേശ് എസ്സ് നായര്‍ നേമം സ്റ്റുഡിയോറോഡില്‍  19  വര്‍ഷമായി ജ്യോതിഷം പ്രാക്ടീസ്  ചെയ്ത് വരുന്നു. ജ്യോതിഷം സത്യമെന്ന്  കുറെ  പേരും അസത്യമെന്ന്  മറ്റ് ചിലരും തര്‍ക്കിച്ചു വരുന്ന ഒരു സംഗതിയാണല്ലോ . ശരി ,എന്നാല്‍ ഇതിന്‍റെ സത്യാവസ്ഥ മനസ്സിലാക്കാം എന്ന് കരുതി  ജ്യോതിഷം പഠിച്ചു തുടങ്ങിയ വ്യക്തി ആകുന്നു. ജാതക ദശാ ഫലങ്ങളില്‍ ഭൂരിഭാഗവും ശരിയെന്ന് നിരവധി ജാതക പരിശോധനകള്‍ക്ക് ശേഷം ബോധ്യപെട്ടു.

      ഇപ്പോള്‍ മുഹൂര്‍ത്തം വിവാഹപൊരുത്തം ജാതകം എന്നിവ കൈകാര്യം ചെയ്ത് വരുന്നു. വിദേശത്തും നിരവധി കസ്റ്റമേഴ്സ് ഉണ്ട്. ജാതകം തയ്യാര്‍  ചെയ്തു നല്‍കുന്നതിനെ പറ്റി കൂടുതല്‍ അറിയാന്‍ modernastroservices.com എന്ന വെബ്സൈറ്റ്  നോക്കുക